ദോഹ |ഖത്വർ രാജ്യാന്തര ഭക്ഷ്യോത്സവത്തിനു തുടക്കമായി .ഈ മാസം 22 വരെ നീണ്ടു നിൽക്കും .ഹോട്ടൽ പാർക്കിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത് . വിനോദ പരിപാടികളും വിസിറ്റ് ഖത്വർ ഒരുക്കിയിട്ടുണ്ട്.14-ാമത് രാജ്യാന്തര ഭലക്ഷ്യോത്സവമാണിത്. 100-ലധികം പ്രാദേശിക വിൽപ്പനക്കാർ, 27 അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ, കഫേകൾ പങ്കാളികളാണ് .
ആഗോള, പ്രാദേശിക ഭക്ഷ്യോത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം സാംസ്കാരിക വിനിമയത്തിനും വിനോദസഞ്ചാരത്തിനുമുള്ള ഉപാധിയാണ് ഖിഫ് എന്ന് വിസിറ്റ് ഖത്വർ സിഇഒ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ-മൗലവി പറഞ്ഞു.ഖത്വറിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും നവീകരണത്തോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതിനൊപ്പം പാചക മികവിനെ ആഘോഷിക്കുന്ന ഒരു ആഗോള വേദിയായി ഖിഫ് പരിണമിച്ചു. രാജ്യത്തിന്റെ ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഹോസ്പിറ്റാലിറ്റി, ഡൈനിംഗ് മേഖലകൾ വഹിക്കുന്ന നിർണായക പങ്കിനെയാണ് ഇതിന്റെ തുടർച്ചയായ വിജയം അടിവരയിടുന്നത്. സന്ദർശകർക്കും താമസക്കാർക്കും ഒരുപോലെ ലോകോത്തര അനുഭവങ്ങൾ നൽകുന്നതിൽ ഇത് ഒരു പ്രധാന ഘടകമാണ്”
0 3 Less than a minute