സന്നദ്ധ പ്രവർത്തനങ്ങൾ സർഗ്ഗാത്മകമാക്കുക ദുബൈlപ്രവാസലോകത്ത് ഒഴിവ് സമയങ്ങൾ കണ്ടെത്തി സാമൂഹിക സേവന രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കാൻ തയ്യാറാവണമെന്നും ക്ഷേമപ്രവർത്തനങ്ങൾ അതത് രാജ്യത്ത് നിയമാനുസൃതമാണെന്നു ഉറപ്പു വരുത്താനും ശ്രദ്ദിക്കണമെന്നും ദുബൈ കെ എം സി സി രക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹ് യുദ്ധീൻ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്ക് കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണ ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേൾഡ് കെ എം സി സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ അൻവർ അമീൻ, സംസ്ഥാന ജനറൽ സെക്രട്ടറി യഹ് യ തളങ്കര, ട്രെഷറർ പി കെ ഇസ്മായിൽ, ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ഇസ്മായിൽ എറാമല, കെ.പി.എ സലാം, എ.സി ഇസ്മായിൽ, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, പി.വി നാസർ, പി വി റയീസ്, എൻ.കെ ഇബ്രാഹിം, സമദ് ചാമക്കല, സഫീഖ് സലാഹുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. വേൾഡ് കെ എം സി സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ സാഹിബിനെയും സംസ്ഥാന ഭാരവാഹികളെയും ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ ജില്ലാ കമ്മറ്റിക്ക് വേണ്ടി ആദരിച്ചു. ജില്ലാ ട്രഷറർ ഡോ. ഇസ്മയിൽ, മുഹമ്മദ് ബിൻ അസ്ലം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഹനീഫ് ചെർക്കള, റാഫി പള്ളിപ്പുറം, അയ്യൂബ് ഉറുമി, ഇൻകാസ് സെക്രട്ടറി ഹരീഷ് മേപ്പാട്, വിവിധ ജില്ല ഭാരവാഹികളായ സിദ്ധീഖ് കാലൊടി, കെ പി മുഹമ്മദ്, നൗഫൽ വേങ്ങര, ജലീൽ മഷൂർ തങ്ങൾ, നിസാം കൊല്ലം, റഗ്ദാദ് മൂഴിക്കര, അഷറഫ് സി വി തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ഭാരവാഹികളായ സി. എച്ച്.നൂറുദ്ദീൻ, ഇസ്മായിൽ നലാംവതുക്കൽ, മൊയ്‌ദീൻ ബാവ, റഫീഖ് പടന്ന, ഹനീഫ് ബാവ നഗർ, കെ.പി. അബ്ബാസ് കളനാട്, ഹസ്സൈനാർ ബിജന്തടുക്ക, ഫൈസൽ മുഹ്സിൻ, പി.ഡി. നൂറുദ്ദീൻ, അശറഫ് ബായാർ, സുബൈർ കുബനൂർ, റഫീഖ് എ.സി, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി എന്നിവരും മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസൽ പട്ടേൽ, മുനീർ പള്ളിപ്പുറം, ഖാലിദ് പാലക്കി, എ ജി എ റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, അസ്കർ ചൂരി, ഉബൈദ് ഉദുമ, ഹാരിസ് കൂളിയങ്കാൽ, ശാഫി ഹാജി എന്നിവരും നേതൃത്വം നൽകി. സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു.
0 10 1 minute read