ഗ്രീറ്റിംഗ്‌സ് ഗാല 2025
അബുഹൈൽ കെ എം സി സിയിൽ
ദുബൈI കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണ പരിപാടി ഒരുക്കുന്നു. ജനുവരി 24, വെള്ളിയാഴ്ച രാത്രി 8 മണിക്ക്, അബു ഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ വെച്ച് ഗ്രീറ്റിംഗ്‌സ് ഗാല എന്ന പേരിലാണ് സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത്
.സംസ്ഥാന ഭാരവാഹികളായ
പ്രസിഡന്റ് അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹിയ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ മറ്റു ഭാരവാഹികളായ
ഇസ്മായിൽ ഏറാമല , കെ.പി.എ. സലാം, ഇബ്രാഹിം മുറിച്ചണ്ടി, എ.സി. ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി , മുഹമ്മദ് പട്ടാമ്പി, ഹംസ തോട്ടി, മൊയ്തു. ഒ.ചെമ്മുക്കൻ യഹുമോൻ, അബ്ദുൾ സമദ്, പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റയീസ് പി.വി., അബ്ദുൾ ഖാദർ അരിപ്പാമ്ബ്ര , ആർ. ഷുക്കൂർ, എൻ.കെ. ഇബ്രാഹിം, സമദ് ചാമക്കാല , അഹമ്മദ് ബിച്ചി, നാസർ മുള്ളക്കൽ, ഷഫീക് സലാഹുദ്ദീൻ, ഒ.കെ. ഇബ്രാഹിം
എന്നീവർക്കാണ് സ്വീകരണം.
ജില്ലാ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവർത്തകരും പങ്കെടുക്കും.പരിപാടി വൻ വിജയമാക്കണമെന്ന് പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അഭ്യർത്ഥിച്ചു