കുമ്പളlആരിക്കാടി കുമ്പോൽ സയ്യിദ് അറബി വലിയുല്ലാഹി മഖാം ഉറൂസ് തുടങ്ങി.ജനുവരി 26 വരെ നീണ്ടുനിൽക്കും.വ്യാഴം രാവിലെ പത്തിന് സയ്യിദ് അത്താഉല്ല തങ്ങൾ ഉദ്യാവരം കൂട്ടപ്രാർഥനക്ക് നേതൃത്വം നൽകി.ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ് പതാക ഉയർത്തി.കുമ്പോൽ മുസ്‌ലിം ജമാഅത്ത് പ്രസി.പി കെ മുസ്തഫ,അശ്റഫ് കർള,ബി എ റഹ്‌മാൻ,പ്രഫ.ബി എഫ് മുഹമ്മദ് കുഞ്ഞി,അബ്ദുറസാഖ് ഫൈസി,മുഹമ്മദ് കുഞ്ഞി,മെംബർ അൻവർ,ശാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.എല്ലാ ദിവസവും പകൽ സെമിനാറുകളും രാത്രി മതപ്രസംഗങ്ങളും ഉണ്ടാകും.25 ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കും.ആരിക്കാടി അണ്ടർപാസിന് സമീപം പാർക്കിംഗ് സൗകര്യമുണ്ട്
0 56 Less than a minute