ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ ദുബൈ ഡാന്യൂബ് അംബാസഡർ
മുംബൈ| മുംബൈയിൽ നടന്ന പരിപാടിയിൽ ബോളിവുഡ് താരം കാർത്തിക് ആര്യനെ അടുത്ത രണ്ട് വർഷത്തേക്ക് ബ്രാൻഡ് അംബാസഡറായി ഡാന്യൂബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചു.
“ഡാന്യൂബ് ഹേ ന” എന്ന പുതിയ ടാഗ്‌ലൈൻ അനാച്ഛാദനം ചെയ്തു. വിശ്വാസ്യത, ഗുണനിലവാരം, സമഗ്രമായ വീട്ടുടമസ്ഥ പരിഹാരങ്ങൾ എന്നിവയോടുള്ള ബ്രാൻഡിന്റെ സമർപ്പണത്തെ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി, ദുബൈയുടെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഡാന്യൂബ് പ്രോപ്പർട്ടീസ് ഒരു വഴിത്തിരിവായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഡാന്യൂബ് ചെയർമാൻ റിസ്വാൻ സാജൻ പങ്കെടുത്തു