കാറ്റും തണുപ്പും അസഹ്യം
കടലാമകൾ കരയ്ക്കടിയുന്നു
ദുബൈlശക്തമായ കാറ്റും തണുപ്പും കാരണം ദുബൈ ബീച്ചുകളിൽ ധാരാളം കടലാമകൾ കരയ്ക്കടിഞ്ഞിട്ടുണ്ടെന്നും ഇവയെ പുനരധിവസിപ്പിക്കാൻ സഹകരിക്കണമെന്നും ജുമൈറയിലെ ദുബൈ ടർട്ടിൽ റീഹാബിലിറ്റേഷൻ പ്രോജക്റ്റ് (ഡിടിആർപി) പൊതുജനങ്ങളോട് അഭ്യർഥിച്ചു. കടൽത്തീരത്ത് പോകുന്നവർ ഒറ്റപ്പെട്ട ആമകളെ കണ്ടെത്തിയാൽ ഡി ടി ആർ പിയെ രക്ഷാ ഹോട്ട്ലൈനിൽ അറിയിക്കണം. “പരിചരിക്കാൻ അവസരമുണ്ടെങ്കിൽ ദയവായി അങ്ങനെ ചെയ്യുക” നിവാസികളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റതോ ഒറ്റപ്പെട്ടതോ ആയ ആമയെ കണ്ടെത്തിയാൽ എന്തുചെയ്യണമെന്ന് ഡിടിആർപി പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്. “ ആമയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആദ്യം നനഞ്ഞ തൂവാലയിൽ പൊതിയണം . അവയുടെ ശരീരത്തിൽ വളരുന്ന ബാർനക്കിളുകൾ, മുത്തുച്ചിപ്പികൾ എന്നിവ നീക്കം ചെയ്യരുത്. ഇവ ചുറ്റിത്തിരിയുന്ന ജീവികളാണ്.നീക്കം ചെയ്താൽ ആമയ്ക്ക് പ്രയാസം ഉണ്ടാക്കും .ആമകൾ സംബന്ധിച്ച് നിരവധി കോളുകൾ ലഭിക്കുന്നുണ്ടെന്ന് ഡിടിആർപി സ്ഥിരീകരിച്ചു. “മറ്റ് ഉരഗങ്ങളെപ്പോലെ കടലാമകൾക്കും അവയുടെ ശരീര താപനില നിയന്ത്രിക്കാൻ കഴിയില്ല.കൂടാതെ ശൈത്യകാലത്ത് വെള്ളം തണുപ്പുള്ളപ്പോൾ അവ യ്ക്ക്സജീവമാകാൻ പറ്റില്ല. ഇളം ആമകൾക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. കടൽ പ്രക്ഷുബ്ധമാകുമ്പോൾ, അവ കരയിലേക്ക് ഒഴുകിയെത്തി കടൽത്തീരത്ത് കുടുങ്ങിപ്പോകും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ, ഉയർന്ന കാറ്റിന്റെ ഫലമായി, ഡിടിആർപി 12 കടലാമകളെ പരിചരണത്തിനായി ഏറ്റെടുത്തു.ഇത് ഈ സമയത്ത് വളരെ സാധാരണമാണ്.” പരിക്കേറ്റതോ ഒറ്റപ്പെട്ടതോ ആയ ആമയെ കണ്ടെത്തിയാൽ സംരക്ഷിക്കാൻ ശ്രമിക്കണം




