ദുബൈlഎയർ കേരള എന്ന “ഡൊമെയ്ൻ”സംസ്ഥാന ഭരണകൂടത്തിന് ആവശ്യമുണ്ടെങ്കിൽ നൽകാൻ തയാറാണെന്ന് കമ്പനി സ്ഥാപകൻ അഫി അഹ്‌മദ്.എയർ കേരള എന്ന പേരും സങ്കൽപ്പവും സവിശേഷമാണ്.എയർ കേരള തുടങ്ങുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.അദ്ദേഹം വലിയ പ്രോത്സാഹനമാണ് നൽകിയത്.അഫി അഹ്‌മദ് പറഞ്ഞു. ഓർമ സാഹിത്യോവിൽ സംരംഭക പഥം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാലുദ്ദീൻ വട്ടംകുളം മോഡറേറ്ററായി. കേരളത്തിൻ്റെ 63% വിമാന യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളമാണ് എയർ കേരളയുടെ ഓപ്പറേഷണൽ ബേസ്. എയർ കേരളയുടെ ആസ്ഥാനവും കൊച്ചിയിലാണ്. കൊച്ചിയെ ദക്ഷിണ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിൽ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. രണ്ട് എ ടി ആർ എയർക്രാഫ്റ്റ് ഡ്രൈ ലീസിന് എടുത്തിട്ടുണ്ട്. പദ്ധതി പ്രകാരം കാര്യങ്ങൾ നടന്നാൽ ഈ വർഷം ജൂണിൽ തന്നെ ആദ്യ എയർ കേരള വിമാനം ടെക്ക് ഓഫ് ചെയ്യും.
0 6 Less than a minute