റമസാൻ ആശംസ കൈമാറി
ദുബൈlയു എ ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ യൂണിയൻ ഹൗസ് അൽ മുദൈഫ് മജ് ലിസിൽ ഒരുക്കിയ ഇഫ്ത്താറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഭരണാധികാരിക്ക് റമസാൻ ആശംസകൾ നേർന്നു. യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവർക്കും യൂസുഫലി റമസാൻ ആശംസകൾ കൈമാറി.
0 13 Less than a minute