ദുബൈIഗസ്സക്കെതിരെ ഇസ്രാഈൽ വെടിനിറുത്തൽ പ്രാബല്യത്തിലായില്ല.ആക്രമണം തുടരുമെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.ഹമാസ് സംഘം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക നൽകുന്നതുവരെ വെടി നിറുത്തൽ പ്രാബല്യത്തിൽ വരില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്‌തമാക്കി.
“ആദ്യ ബാച്ചിൽ മോചിപ്പിക്കേണ്ടവരുടെ പേരുകൾ നൽകുന്നതിൽ കാലതാമസം സാങ്കേതിക കാരണങ്ങളാലാണ്.”ഹമാസ് പ്രതികരണം ഇതായിരുന്നു. വെടിനിർത്തൽ പ്രാദേശിക സമയം രാവിലെ 06.30 ന് ആരംഭിക്കേണ്ടതായിരുന്നു. ഒരു മണിക്കൂറിന് മുമ്പ് നെതന്യാഹു നിലപാട് മാറ്റി. “ഇസ്രാഈലിന് ബന്ദി പട്ടിക ലഭിക്കുന്നതുവരെ വെടിനിർത്തേണ്ടെന്ന്” അദ്ദേഹം ഐഡിഎഫിന് (സൈന്യത്തിന്) നിർദ്ദേശം നൽകി.
0 43 Less than a minute