അഹമ്മദാബാദ്lഐ പി എൽ ക്രിക്കറ്റ് കിരീടം ആർ സി ബിക്ക്.പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തി.ആർ സി ബിയുടെ നെടുംതൂണായ വിരാട് കോലിക്ക് സന്തോഷാശ്രുക്കൾ അടക്കാനായില്ല.18 വർഷത്തെ കാത്തിരിപ്പിനാണ് അവസാനമായത്.
“എന്റെ കൗമാരും യുവത്വവും അനുഭവ സമ്പത്തും ഞാന്‍ നല്‍കിയത് ആര്‍.സി.ബിക്കായിരുന്നു. പതിനെട്ട് വര്‍ഷമായി ഞാന്‍ ടീമിനായി കളിക്കുന്നു. ക്യാപ്റ്റനായി, കളിക്കാരനായി. എന്നെങ്കിലുമൊരുനാള്‍ ഈ കപ്പ് എനിക്ക് ലഭിക്കുമെന്നുറപ്പായിരുന്നു. ആ നിമിഷം സമാഗതമായപ്പോള്‍ സത്യം പറയാം- വാക്കുകള്‍ കിട്ടുന്നില്ല. വിജയം ഉറപ്പായ അവസാന പന്തിന് ശേഷം ഞാന്‍ മൈതാനത്ത് മുഖം പൊത്തിയത് വികാരം അടക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു. ഈ കിരീടം ബെംഗ്ലരുവിനുള്ളതാണ്, എന്നെ സ്‌നേഹിക്കുന്നവര്‍ക്കുള്ളതാണ്. ഇന്ന് ഞാന്‍ ഒരു പിഞ്ചു പൈതലിനെ പോലെ നന്നായി ഉറങ്ങും-വിരാട്”(കടപ്പാട്-കമാൽ വരദൂർ)
0 14 Less than a minute