അർബുദ ചികിത്സയിൽ ആധുനിക വൈദ്യശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ വി ഗംഗാധരനും മെഡിക്കൽ ഓങ്കോളജി വിദഗ്ധൻ ഡോ.അരുൺ ചന്ദ്രശേഖരനും പറഞ്ഞു.ലോകമെമ്പാടും, പുതുതായി ആവിഷ്കരിച്ച ഇമ്യൂണോ തെറാപ്പി,ടാർഗറ്റഡ് തെറാപ്പി വിസ്മയിപ്പിക്കുന്ന ഫലമാണ് നൽകുന്നത്.ശ്വാസകോശ അർബുദത്തിനെതിരെ അടക്കം കീമോ തെറാപ്പിക്കു ഏറെ മുകളിലാണ് ഇവയുടെ ഫലം.അർബുദം ബാധിച്ച കോശങ്ങളെ കൃത്യമായി കണ്ടെത്തി ഇല്ലാതാക്കാൻ ഇത്തരം ചികിത്സക്കു സാധിക്കുന്നു.ഇതിനുള്ള മരുന്ന് വിദേശത്തു നിന്നായതിനാലാണ് ചെലവ് അൽപം കൂടുന്നത്.എന്നാലും സാധാരണക്കാർക്കും താങ്ങാവുന്ന തരത്തിൽ ചെലവ് കുറഞ്ഞിട്ടുണ്ടെന്നും അവർ അറിയിച്ചു.
0 46 Less than a minute