Dubai: +971506749971, India: +919746311413, kmabbas@gmail.com

Karnataka

അഷ്റഫ്

കുടുംബത്തിന് സഹായം

ബംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിന്റെ
കുടുംബത്തിന് തിങ്കളാഴ്ച കർണാടക 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.കർണാടക ന്യൂനപക്ഷ,
വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും
നിയമസഭ സ്പീക്കർ മംഗളൂരു എംഎൽഎ യു.ടി ഖാദർ അഞ്ച്ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്.
കർണാടകയിൽ സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള
നടപടികൾ പുരോഗതിയിലാണ്.ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ
മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിനൊപ്പം
മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.
അഷ്റഫ് വേങ്ങര ആക്ഷൻ കമ്മിറ്റി കൺവീനർ നാസർ വേങ്ങര എന്നിവർ മന്ത്രി സമീർഖാനെ സന്ദർശിച്ചു.
ബി.കെ.ഹരിപ്രസാദ് എംഎൽസി,മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button