അവയവദാനത്തിന് 32700 പേർ തയാർ
ദുബൈ |രാജ്യത്തുടനീളം 32,700-ലധികം പേർ അവയവ ദാനത്തിനു രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു . “1,200-ലധികം അവയവ ദാനം വിജയകരമായിരുന്നു . യു എ ഇയുടെ ദേശീയ അവയവദാന പദ്ധതിയായ ഹയാത്ത്, ജീവൻ രക്ഷിക്കുന്നതിലും പുതിയൊരു ദാന സംസ്കാരം രൂപപ്പെടുത്തുന്നതിലും വലിയ മുന്നേറ്റം നടത്തി” .ദുബൈയിൽ പോലീസ്, പൊതു സുരക്ഷാ ഉപ മേധാവി ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീമിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന റമസാൻ മജ്‌ലിസിലാണ് ഈ നേട്ടങ്ങൾ പ്രദർശിപ്പിച്ചത്.മന്ത്രാലയ ആരോഗ്യ പരിരക്ഷ വകുപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമീരി, അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ദേശീയ സമിതി ചെയർമാൻ ഡോ. അലി അബ്ദുൾകരീം അൽ ഉബൈദ്‌ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുണ്യമാസത്തിൽ മന്ത്രാലയം ആരംഭിച്ച ബോധവൽക്കരണ ഫോറങ്ങളുടെ പരമ്പരയുടെ ഭാഗമായ മജ്‌ലിസ്, യുഎഇയിൽ അവയവദാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വിഷയങ്ങൾ പരിശോധിച്ചു. അവയവദാനത്തിന്റെ മാനുഷികവും സാമൂഹികവുമായ സ്വാധീനം മുതൽ രാജ്യ നേതൃത്വത്തിന്റെ പിന്തുണയോടെയുള്ള “ഹയാത്ത്” പദ്ധതിയുടെ നേട്ടങ്ങൾ വരെ എടുത്തുകാണിച്ചു.
0 2 Less than a minute