ദുബൈI
പ്രമുഖ റിട്ടെയിൽ ബിസിനസ് ഗ്രൂപ്പായ ലുലുവിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ ലുലുവിൽ 25 വർഷം തികച്ചു.നേരത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായിരുന്ന നന്ദകുമാർ പിന്നീട് മാർക്കറ്റിംഗ് മേധാവിയും 2010 ൽ ഡയറക്ടറും ആയി.ലുലുവിൻ്റെ ആസൂത്രണങ്ങളിൽ നിർണായക പങ്കുവഹിച്ചു വരുന്നു.മധ്യപൗരസ്ത്യ മേഖലയിലെ മികച്ച അഞ്ച് പ്രഫഷണൽമാരിൽ ഒരാളായി ഫോബ്സ് തിരഞ്ഞെടുത്തു.ഇന്ത്യയിൽ ഇന്ത്യൻ എക്സ്പ്രസ്,ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പുകളിൽ നിന്നുള്ള അനുഭവ സമ്പത്തുമായാണ് യു എ ഇയിലെത്തിയത്.തിരുവനന്തപുരം സ്വദേശിയാണ്.
0 24 Less than a minute



