ദുബൈlസമൂഹ മാധ്യമങ്ങളിലെ റീൽസുകൾ കുട്ടികളെ അക്ഷമരാക്കുന്നുവെന്ന് ഡോ.സൗമ്യസരിൻ.ഇത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത തരത്തിൽ മാനസികമായി അവരെ കുഴപ്പത്തിലാക്കുന്നു.കുറഞ്ഞ സമയം കൊണ്ട് അനുധാവനം അവസാനിക്കുന്നതാണ് റീൽസ്.മാത്രമല്ല, കുരങ്ങ് മരഞ്ചാടുന്നത് പോലെ,ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നു.ഇത്തരത്തിൽ മുതിർന്നവരുടെ ആസ്വാദന ക്ഷമതയെ പോലും വലുതായി ബാധിക്കുന്നുവെന്നും ഡോ.സൗമ്യ ചൂണ്ടിക്കാട്ടി.ഓർമ സാഹിത്യോത്സവിൽ റീൽസ് സംബന്ധിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു അവർ
0 7 Less than a minute