Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

ദുബൈ സൗത്തിൽ

5 ലക്ഷം തൊഴിലവസരങ്ങൾ

ദുബൈ സൗത്തിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ വരുന്നു

ദുബൈ |ദുബൈ സൗത്തിലെ വിമാനത്താവള നഗരത്തിൽ (എയർപോർട്ട് സിറ്റി )ധാരാളം തൊഴിലവസരങ്ങൾ വരുന്നു . “രണ്ട് മുതൽ മൂന്ന് വരെ വർഷത്തിനുള്ളിൽ” ജനസംഖ്യയിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും ദുബൈ സൗത്ത് പ്രോപ്പർട്ടീസ് സി ഇ ഒ നബിൽ അൽ കിണ്ടി പറഞ്ഞു. നിലവിൽ ഏകദേശം 25,000 പേർ താമസിക്കുന്നു . വിമാനത്താവള വികസനം ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ഒരു ദശലക്ഷത്തിലധികം ആളുകൾ എത്തും .
ദുബൈ വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണലിലെ (ഡിഡബ്ല്യുസി) 12800 കോടി ദിർഹത്തിന്റെ വികസനമാണ് നടത്തുന്നത് . അടുത്ത ദശകത്തിൽ പാസഞ്ചർ ടെർമിനലുകൾ പൂർണ സജ്ജമാകും .ദുബൈ വിമാനത്താവളമെന്നാൽ മക്‌തൂം ആകും . ഒരു എയർപോർട്ട് സിറ്റിയായ എയറോട്രോപോളിസാണ് വിഭാവനം ചെയ്തിരിക്കുന്നത് . എമിറേറ്റിലുടനീളമുള്ള പുതിയ വികസനങ്ങളിൽ ഏറ്റവും പ്രധാനമായ അഞ്ച് മേഖലകളിൽ ദുബൈ സൗത്തും ഉൾപ്പെടുന്നു.
“കഴിഞ്ഞ വർഷം അൽ മക്തൂം വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിന്റെ പ്രഖ്യാപനം ദുബൈ സൗത്തിൽ വസ്തു വകകൾക്കു ആവശ്യക്കാർ വർദ്ധിപ്പിച്ചു.ഈ പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് .ദുബൈ സൗത്തിൽ പ്രോപ്പർട്ടികൾക്കുള്ള ആവശ്യം വർദ്ധിക്കുകയാണ് . ആദ്യകാല നിക്ഷേപകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു “.
145 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകിട പദ്ധതി ദുബൈയിൽ ഏറ്റവും വലുതാണ്. വ്യോമയാന, ലോജിസ്റ്റിക് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താമസ കേന്ദ്രങ്ങൾ വേറെ . 500,000 വരെ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് അതിന്റെ ആവാസവ്യവസ്ഥ. “വായു, കര, കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ” ഉണ്ടായിരിക്കുമെന്ന് അതിന്റെ വെബ്‌സൈറ്റ് പറയുന്നു.
ദുബൈ സൗത്ത് മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി വർദ്ധിക്കും . പുതിയ പ്രോപ്പർട്ടികൾ, ഓഫീസുകൾ, റീട്ടെയിൽ, ആശുപത്രികൾ, മറ്റ് സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഒരു ഉത്തേജകമായി പ്രവർത്തിക്കും ”
ദി പൾസ് അപ്പാർട്ടുമെന്റുകൾ, ദി പൾസ് വില്ലകൾ, ദി പൾസ് ബീച്ച്ഫ്രണ്ട്, സൗത്ത് ബേ, സൗത്ത് ലിവിംഗ്, സകാനി എന്നിങ്ങനെ നിരവധി താമസ, വാണിജ്യ കേന്ദ്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടു.
288 യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ദി പൾസ് ബീച്ച്ഫ്രണ്ടിന്റെ ഒന്നാം ഘട്ടം അടുത്തിടെ പൂർത്തിയായി. 2025 ലെ ആദ്യ പകുതിയുടെ അവസാനത്തോടെ ഇതേ പദ്ധതിയുടെ മറ്റ് ഘട്ടങ്ങളിലായി 500 യൂണിറ്റുകൾ കൂടി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഡെവലപ്പർ.
ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ പ്രോപ്പർട്ടി ഡെവലപ്പറായ ബിടി പ്രോപ്പർട്ടിസുമായുള്ള ഒരു കരാറിന്റെ ഫലമായി സൗത്തിലെ ഗോൾഫ് ഡിസ്ട്രിക്റ്റിനുള്ളിൽ ഒരു ഗേറ്റഡ് മാസ്റ്റർ കമ്മ്യൂണിറ്റിയുടെ വികസനം ഉറപ്പാക്കപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button