Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ദുബൈയെ വിസ്മയിപ്പിച്ച് ആകാശ നടത്തം

ലോക അഭ്യാസി ജാൻറൂസ് മനം കവർന്നു

ദുബൈ | 224 മീറ്റർ ഉയരത്തിൽ 100 മീറ്റർ കമ്പിയിൽ കെട്ടിടങ്ങൾക്കിടയിൽ നടത്തം . ലോക അഭ്യാസിയായ ജാൻ റൂസാണ് ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് കെട്ടിടങ്ങൾക്കിടയിൽ തൂങ്ങിയാടി
നടന്നു കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് . ജാൻ റൂസിന്റെ ആദ്യത്തെ ഹൈലൈൻ നടത്തമാണിത് . യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് സംഘടിപ്പിക്കുന്ന 1 ബില്യൺ ഫോളോവെഴ്‌സ് സമ്മിറ്റ് പ്രചാരണാർത്ഥമാണ് അഭ്യാസം നടത്തിയത് . ഈ ഉച്ചകോടി ജനുവരി 11 മുതൽ ജനുവരി 13 വരെയാണ് . മൂന്നാം തവണയാണ് യു എ ഇയിൽ ഇത്തരമൊരു ഉച്ചകോടി . ‘ഉള്ളടക്കം നന്മയ്ക്കുള്ളത്’ എന്ന വിഷയത്തിലാണ് ചർച്ച . റൂസിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദുബൈയിലേത് . അംബരചുംബികളായ കെട്ടിടങ്ങളെ അദ്ദേഹം വെല്ലുവിളിക്കുന്നു .
“മർഹബ (സ്വാഗതം), 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ്’,” അദ്ദേഹം ഉയരത്തിൽ നിന്ന് വിളിച്ചു പറഞ്ഞു . ലോകമെമ്പാടുമുള്ള 15,000-ലധികം ഉള്ളടക്ക സ്രഷ്ടാക്കളെയാണ് സ്വാഗതം ചെയ്തത് .പങ്കെടുക്കുന്നവർക്ക് ഒരു ആക്ഷൻ-പാക്ക്ഡ് കാഴ്ച ആസ്വദിക്കാൻ കഴിഞ്ഞു . സാഹസികതയുടെ ഒരു പുതിയ ലോകം കണ്ടെത്താനുള്ള അവസരവും ലഭിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button