Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

ടൂറിസം ബി ടു ബി

ശ്രദ്ധേയമായി

കോഴിക്കോട്I മലബാർ ടൂറിസം മാർട്ട് ഫലപ്രദവവും ശ്രദ്ധേയവുമായി. ബി ടു ബി മാർട്ട് -ഗേറ്റ് വേ ടു മലബാർ പ്രിമിയം ടൂറിസം മാർട്ട്, റവീസ് കടവ് റിസോർട്ടിലാണ് നടന്നത് . കേരള ടൂറിസം വകുപ് മന്ത്രി പി.എ.മുഹമദ് റിയാസ് ഉൽഘാടനം ചെയ്തു . ജില്ലാ കളക്ടർ സേനഹിൽകുമാർ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു.കേരളാ ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ ഐ എ എസ് സ്വാഗതം പറഞ്ഞു. കേരളാടൂറിസം ഡിപ്പാർട്ട്മെൻ്റ് മേധാവികളായ ജഗതീഷ്, ഗിരീഷ് കുമാർ, സത്യജിത്ത്ശങ്കർ, ഒഡിപിസി ചെയർമാർ അനിൽ കുമാർ ,മലബാർ ഗോൾഡ് ചെയർമാൻ എ.പി.അഹ്മ്മദ്, കെ ടി എം സ്വസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, എ.പി.എസ് പ്രസിഡൻ്റ് സജീവ് കുറുപ്പ് , അൽബലൂഷി മുഹമ്മദ് ഒമാൻ തുടങ്ങിയവർ മുഖ്യാതിഥികളായി .കേരളാ ടൂറിസം ,ആയൂർവേദ, വെൽ നൽസ് ,അറബ് ടൂറിസ്റ്റ് പ്രമോട്ടേർസ് അസോസിയേഷൻ യു എ ഇ ചാപ്റ്റർ പ്രസിഡൻ്റ് അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി, മന്ത്രി റിയാസ് അഹമ്മദിനെ യു എ ഇ ട്രഡീഷനൽ ഷാൾ അണിയിച്ചു അഭിവാദ്യം ചെയ്തു സംസാരിച്ചു. മെട്രോ എക്സ്പെഡിഷൻ എം ഇ ഡി സിജി നായർ ഉൽഘാട സമ്മേളത്തിൽ നന്ദി രേഖപെടുത്തി. ടൂറിസം മാർട്ടിൽ പാനലിസ്റ്റുകളായി ശരത്ത് മടത്തിൽ റവീസ് ഗ്രൂപ്, വിദ്യാസാഗർ, ബിജു പാലട്ട് ,പി.പി.ഘന്ന, ഷജീർപടിക്കൽ, ജുബൈർ ടാസ്ക്, റഷീദ് കക്കാട്ട് ഗ്രേസ്, രാജു, പ്രേം ,രാജേഷ് രാഘവൻ, സനൂപ് കുമാർ തുടയവർ സംസാരിച്ചു. സമാപന ചടങ്ങിൽ ”കേരളo ആയൂർവേദ വെൽസ് ഡെസ്റ്റിനേഷൻ പ്രമോഷൻ ,മർഹബ ഫ്രെയിം റിലീസ് ആശിഷ് നായർ ( വൈസ് പ്രസിൻ്റ് റവീസ് ആർ പി ഗ്രൂപ്), അൽ ഷംസി ജമാൽ അൽ ഐൻ, അൽ ബലൂഷി മുഹമ്മദ് ഒമാൻ, അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി ഗൾഫ് ഗ്രൂപ്, സിജി നായർ മെട്രോ എക്സ്പഡിഷൻ, ജിഹാദ് ഗേറ്റ് വേമലബാർ,ശരത്ത് മടത്തിൽ റാവിസ്, മുഹമ്മദ് അഷറഫ്,സക്കീർ സിയാഹ കേരള എന്നിവർ ചേർന്ന് നിർവഹിച്ചു.ടൂറിസം ബി ടു ബി മീറ്റിൽ വിവിധ ഹോട്ടൽ, റിസോർട്ട്, ആയൂർവേദ വെൽസ് കേന്ദ്രങ്ങൾ, ടൂർ ഓപ്പറേറ്റർ കമ്പനികൾ, കേരളാ ടൂറിസം, കെടിഡിസി, ഒഡി പി സി തുടങ്ങിയ സ്റ്റാളുകൾ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button