സഫ്ദർ ഹഷ്മി അനുസ്മരണവും സാഹിത്യോത്സവ സംഘാടക സമിതിയും
ദുബൈ I ഓർമ ദുബൈ ഫെബ്രുവരി പതിനഞ്ച്, പതിനാറ് തീയതികളിൽ നടത്തുന്ന സാഹിത്യോത്സവത്തിനു മുന്നോടിയായി സ്വാഗത സംഘ രൂപീകരണവും സഫ്ദർ ഹാഷ്മി അനുസ്മരണവും അൽ മരീഫ് പബ്ലിക് സ്കൂളിൽ വെച്ച് നടത്തി . ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി . സഫ്ദർ ഹാഷ്മി അനുസ്മരണ സന്ദേശം ഇർഫാൻ വായിച്ചു .സ്വാഗതസംഘ രൂപീകരണ യോഗം നോർക്ക ഡയറക്ടർ ഒ വി മുസ്തഫ ഉദ്ഘാടനം ചെയ്തു . പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ,അനീഷ് മണ്ണാർക്കാട്, സോണിയ ഷിനോയ്, അബ്ദുൽ റഷീദ് , മിനേഷ് രാമനുണ്ണി എന്നിവർ സംസാരിച്ചു.ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദീപ് തോപ്പിൽ സ്വാഗതവും ജിജിത അനിൽകുമാർ നന്ദിയും പറഞ്ഞു. 250 പേരടങ്ങുന്ന സ്വാഗതസംഘത്തിന് രൂപം കൊടുത്തു . എൻ കെ കുഞ്ഞഹമ്മദ് – രക്ഷാധികാരി , ഓ വി മുസ്തഫ – ചെയർമാൻ , ഷിജു ശ്രീനിവാസ് , ഷിജു ബഷീർ ( വൈസ് ചെയർമാൻമാർ ) , പ്രദീപ് തോപ്പിൽ – ജനറൽ കൺവീനർ , അഡ്വ അപർണ്ണ , സോണിയ ഷിനോയ് ( ജോയിന്റ് കൺവീനർമാർ ) , അബ്ദുൽ റഷീദ് – പരസ്യം അനീഷ് മണ്ണാർക്കാട് , ദിലീപ് സി എൻ എൻ ( മീഡിയ ) , അശ്വതി – പ്രചരണം , കാവ്യ – രെജിസ്ട്രേഷൻ , നവാസ് – ഗതാഗതം , അൻവർ സാദത് – ഗസ്റ്റ് റിലേഷൻ എന്നിങ്ങനെ വിവിധ കമ്മറ്റികളും രൂപീകരിച്ചു .
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഖൂസ് മേഖലയിലെ അംഗം ഉണ്ണി കടവനാട് ന് ഓർമയുടെ യാത്രയയപ്പ് ഉപഹാരം നൽകി . നവാസ് , സുഭാഷ് , മനൂബ് , ബബിത അഭിലാഷ് എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത് .




