Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

അക്കാഫും നൂർദുബൈയും

കൈകോർക്കുന്നു

തൊഴിലാളികൾക്ക് സൗജന്യ നേത്രരോഗ ചികിത്സ

ദുബൈIനൂർ ദുബൈയുമായി സഹകരിച്ച് തൊഴിലാളികൾക്ക് സൗജന്യ നേത്രരോഗ ചികിത്സ ഒരുക്കുമെന്ന് അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.അക്കാഫ് റമസാൻ ഇഫ്താർ കിറ്റ് വിതരണസ്ഥലത്ത് നേത്ര പരിശോധന നടന്നു വരുന്നു.ഓരോ ദിവസവും കുറച്ചു പേരെ മാത്രമേ പരിശോധിക്കാൻ കഴിയുന്നുള്ളൂ.ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ആശുപത്രിയിൽ സൗകര്യമൊരുക്കും.കണ്ണടയും സൗജന്യമായിരിക്കും. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബൈ ഫൗണ്ടേഷൻ പ്രതിനിധികൾ വ്യക്‌തമാക്കി. പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി . അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധന ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ലേബർ ക്യാമ്പുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധനയും നടത്തുന്നത്. ഇതുവരെയായി എഴുപത്തയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഇഫ്താർ ബോക്സ്- 6 ന്റെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തത്. വിവിധ കോളജ് അലുംനി മെമ്പർമാരായ മുന്നൂറോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് ഈ മഹത്തായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. അസോസിയേഷനും തമ്മിൽ ഒപ്പുവച്ച പുതിയ ധാരണാപത്ര അടിസ്ഥാനത്തിലായുള്ള ആദ്യത്തെ സംരംഭമാണ്. ഭാവിയിൽ കണ്ണ് പരിശോധനാ ക്യാമ്പുകളും ആവശ്യമായ ശസ്ത്രക്രിയകളും നൽകാനുള്ള പിന്തുണയും ഉറപ്പാക്കുന്നതിനായി ഇരുകൂട്ടരും ഒരുമിച്ചു പ്രവർത്തിക്കും.
നൂർ ദുബൈ ഫൗണ്ടേഷൻ നാഷണൽ ഏർലി ഡിറ്റക്ഷൻ പ്രോഗ്രാം മാനേജർ ഉമർ അലി , നൂർ ദുബൈ ഫൗണ്ടേഷൻ പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്ദുള്ള, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീക്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ വി ചന്ദ്രൻ, ഇഫ്താർ ബോക്സ് -6 ജനറൽ കൺവീനർ ജോഷി കെ വി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button